---
title: "കടവത്തൂരിൻ്റെ ഓർമ്മകളിൽ രാമൂട്ടി മാസ്റ്റർ ; നാലാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു"
english_title: "In the memories of Kadavathur, Ramuti Master; 4th death anniversary duly observed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/105065/In the memories of Kadavathur, Ramuti Master; 4th death anniversary duly observed"
published_at: "2023-03-25T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641e722ea7949_IMG-20230325-WA0001.jpg"
keywords: []
---

# കടവത്തൂരിൻ്റെ ഓർമ്മകളിൽ രാമൂട്ടി മാസ്റ്റർ ; നാലാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു

> **Lead Summary:** കടവത്തൂർ :കോൺഗ്രസ് നേതാവും റിട്ട. പ്രധാന അധ്യാപകനും തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡൻറുമായിരുന്ന കടവത്തൂരിലെ കെ.കെ.രാമൂട്ടി മാസ്റ്ററുടെ നാലാം ചരമവാർഷികം ആചരിച്ചു.

## Article Content

കടവത്തൂർ :കോൺഗ്രസ് നേതാവും റിട്ട. പ്രധാന അധ്യാപകനും തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡൻറുമായിരുന്ന കടവത്തൂരിലെ കെ.കെ.രാമൂട്ടി മാസ്റ്ററുടെ നാലാം ചരമവാർഷികം ആചരിച്ചു.

കടവത്തൂരിലെ സ്മൃതി മണ്ഡപത്തിൽ കെ.പി.സി.സി. നിർവാഹക സമിതി അംഗം സജ്ജീവ് മാറോളിയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി. സാധാരണ പ്രവർത്തകർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകിയ നേതാവായിരുന്നു രാമൂട്ടി മാസ്റ്ററെന്ന് സജ്ജീവ് മാറോളി അനുസ്മരിച്ചു.

വി.പി.കുമാരൻ മാസ്റ്റർ അധ്യക്ഷനായി. എം.പി.ഉത്തമൻ സ്വാഗതം പറഞ്ഞു. ഹരിദാസ് മൊകേരി, സി.വി.എ ജലീൽ, കെ.പി രാമചന്ദ്രൻ മാസ്റ്റർ, ടി.ടി.രാജൻ മാസ്റ്റർ, രാജേന്ദ്രൻ തായാട്ട്, തൃപ്പങ്ങോട്ടുർ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.തങ്കമണി, വി. വിപിൻ, പി.കൃഷ്ണൻ മാസ്റ്റർ, എം.പി.മല്ലിക എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/105065/In the memories of Kadavathur, Ramuti Master; 4th death anniversary duly observed)